മനുഷ്യാ..!

Email this to someoneShare on FacebookShare on Google+Tweet about this on TwitterPrint this pageShare on Tumblr

മനുഷ്യാ..! നീ നിന്നെ തിരിച്ചറിഞ്ഞിട്ടുണ്ടോ?

ഞാന്‍, നീ എന്നൊക്കെ പറയുന്നത് ഈ കാണുന്ന ശരീരെത്തയല്ല! മറിച്ച് ആ ത്മാവിനെ(നഫ്‌സ്)യാണ്. അതിന് സഞ്ചരിക്കുവാനുള്ള വാഹനമാണ് ശരീരം. മാതാവിന്റെയും പിതാവിന്റെയും ഇന്ദ്രിയത്തുള്ളികളുടെ അംശങ്ങള്‍ കൂട്ടിയോജിപ്പിച്ച് സര്‍വ്വ സ്രഷ്ടാവ് വികസിപ്പിച്ചുണ്ടാക്കിയ മണ്‍കൂടമാണത്. മനുഷ്യരില്‍ ആദ്യനെ(ആദം) സൃഷ്ടിച്ചപ്പോള്‍ തന്നെ സ്രഷ്ടാവ് ഒറ്റ ആത്മാവില്‍നിന്ന് അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും (ആത്മാവ്) സ്വര്‍ഗത്തില്‍ സൃഷ്ടിച്ചു. അന്നിസാഅ്: 1 വിശദീകരണം നോക്കുക. അഅ്‌റാഫ്: 172-173 ല്‍ പറഞ്ഞത് പ്രകാരം, ആദം സന്തതികളുടെ മുതുകു കളില്‍ നിന്ന് അന്ത്യനാള്‍വരെയുള്ള അവരുടെ മുഴുവന്‍ സന്തതിപരമ്പരകളെ പുറത്തെടുത്ത്, അവരോരോരുത്തരോടും ‘ഞാനല്ലയോ നിങ്ങളുടെ ഉടമയായ നാഥന്‍?’ എന്ന് സ്രഷ്ടാവ് ചോദിച്ചു. അവര്‍ ഓരോരുത്തരും പറഞ്ഞു: ‘അതെ നാഥാ, ഞങ്ങള്‍ അതിന് സാക്ഷ്യം വഹിക്കുന്നു’. അതായത് മനുഷ്യര്‍ക്കുള്ള എല്ലാവിധ നിയമനിര്‍ദേശങ്ങളും നല്‍കാനുള്ള ഏക അധികാരി അവരുടെ ഉടമയായ സ്രഷ്ടാവ് തന്നെയാണെന്ന് ഈ ഉടമ്പടിയിലൂടെ എല്ലാ മനുഷ്യരും സമ്മതിക്കുകയുണ്ടായി. ഈ കരാറിനു ശേഷം എല്ലാവരെയും മരിപ്പിക്കുകയും ആദമിന്റെ മുതുകിലേക്കുതന്നെ മടക്കുകയും ചെയ്തു.

അശ്ശംസ്: 1-6 സൂക്തങ്ങളില്‍, പ്രത്യക്ഷമായ ആറ് കാര്യങ്ങളെ (സൂര്യനും അതി ന്റെ ചൂടേറിയ പ്രകാശവുമാണ്, അതിനെ തുടര്‍ന്ന് വരുന്ന ചന്ദ്രനും ശോഭയാര്‍ന്ന പ്ര കാശവുമാണ്, പകലിന്റെ പ്രകാശമയമായ പ്രത്യക്ഷപ്പെടലാണ്, രാത്രിയുടെ ഇരുള്‍ മൂടലാണ്, മേലാപ്പായി സംവിധാനിച്ച ആകാശമാണ്, ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ ആ കൃതിയില്‍ സംവിധാനിച്ച ഭൂമിയുമാണ്) ആണയിട്ടുകൊണ്ട്; 7-10 സൂക്തങ്ങളില്‍ നാഥന്‍ പറയുന്നു: ആത്മാവിനെ അവന്‍ സന്തുലനപ്പെടുത്തുകയും ഓരോ ആത്മാവി നും അതിന്റെ ദുര്‍മാര്‍ഗവും സന്മാര്‍ഗവും നല്‍കുകയും ചെയ്തു, അപ്പോള്‍ ആരാണോ സ്വന്തം ആത്മാവിനെ ശുദ്ധീകരിച്ചത് (തിരിച്ചറിഞ്ഞത്) അവന്‍ വിജയിച്ചു, ആരാണോ അതിനെ ദുഷിപ്പിച്ചത് (തിരിച്ചറിയാത്തത്) അവന്‍ പരാജയപ്പെടുകയും ചെയ്തു. അ തായത് ‘ഞാന്‍’ എന്നുപറയുന്നത് ആത്മാവാണെന്നും അത് സ്രഷ്ടാവിന്റെ റൂഹിന്റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ് ‘ഞാനില്ല, അവന്‍ മാത്രമേയുള്ളൂ’ എന്ന ബോധത്തില്‍ നിലകൊള്ളുന്നവരാരോ അവര്‍ വിജയിച്ചു എന്നുസാരം. അങ്ങനെയുള്ളവര്‍ മാത്രമാണ് സ്രഷ്ടാവുമായി ചെയ്ത ഉടമ്പടി പാലിച്ച് ജീവിക്കുന്നവര്‍. അര്‍റഹ്മാന്‍: 1-4 സൂക്തങ്ങളില്‍, പരമകാരുണികന്‍ മനുഷ്യനെ ഗ്രന്ഥം പഠിപ്പിച്ചു, മനുഷ്യനെ സൃഷ്ടിച്ചു, അവന് അതിന്റെ വിശദീകരണവും (ബയാന്‍) പഠിപ്പിച്ചു എന്നുപറഞ്ഞിട്ടുണ്ട്. ഇവിടെ ‘ഗ്രന്ഥം പഠിപ്പിച്ചു’ എന്ന് ആദ്യം പറഞ്ഞതിന്റെ വിവക്ഷ, സ്വര്‍ഗത്തില്‍ വെച്ച് എല്ലാ മനുഷ്യര്‍ക്കും ദുര്‍മാര്‍ഗമെന്തെന്നും സന്മാര്‍ഗമെന്തെന്നും ഉള്‍ക്കൊള്ളുന്ന ഗ്രന്ഥത്തിന്റെ ആത്മാവ് പഠിപ്പിച്ചു എന്നാണ്. പിന്നെയാണ് മനുഷ്യരുടെ ശരീരം ഭൂമിയില്‍ സൃഷ്ടിക്കുന്നത്, ശേഷം അവനെ ഗ്രന്ഥത്തിന്റെ വിശദീകരണവും പഠിപ്പിച്ചു, ഒന്നുകില്‍ നന്ദി പ്രകടിപ്പിക്കുന്നവന്‍ അല്ലെങ്കില്‍ നന്ദികെട്ടവന്‍ എന്നീ രണ്ടാലൊരുമാര്‍ഗം തെരെഞ്ഞെടുത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കിയിട്ടുണ്ട് എന്ന് ഇന്‍സാന്‍: 3, ബലദ്: 10 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.അദ്ദിക്ര്‍ വായിച്ച്‌
സാഷ്ടാംഗം ചെയ്യുക!


കൂടുതല്‍ വായിക്കുക

മരങ്ങള്‍ നടുകയും
ജൈവ കൃഷി ചെയ്യുക!


കൂടുതല്‍ വായിക്കുക

മാനുഷിക എൈക്യവും
സമാധാനവും!


കൂടുതല്‍ വായിക്കുക